മഹാമാരിയും അതിജീവനവും മനുഷ്യൻ എന്നത് പരിണാമത്തിന്റെ ഉയർന്ന അവസ്ഥയാണ് . ജനനം മുതൽ മരണം വരെ നിരവധി പരിണാമ പ്രക്രിയകൾക്കു വിധേയനാകുന്ന മനുഷ്യനെ നിലനില്പും പുരോഗതിയും കൈവരിക്കാനായിട്ടുള്ളു . നാളിതുവരെയുള്ള മനുഷ്യ പുരോഗതിയുടെ ചരിത്രത്തിൽ കൂട്ടായ്മയുടെ കെട്ടുറപ്പുണ്ട് . നിത്യനന്തസ്നേഹത്തിന്റെ ആഴമുണ്ട് . ചുടുനെടുവീർപ്പിന്റെ നനവുണ്ട് . കാരുണ്യത്തിന്റെ തൂവൽ സ്പര്‍ശമുണ്ട് . സർവോപരി അതിജീവനത്തിന്റെ ഒരായിരം ചിറകടികളുണ്ട് . അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ആദ്യ കരച്ചിലിൽ നിന്നാണ് അതിജീവനത്തിന്റെ തുടക്കം . ജീവിതം വച്ചുനീട്ടുന്ന മധുരവും കയ്പ്പും രുചിച്ചു സ്രഷ്ടാവിലേക്കു പിന്തിരിയുന്ന ഓരോ മനുഷ്യാത്മാവിനും ജീവിതപ്രതിസന്ധികളെ അഭിമുഖീകരിച്ചതിന്റെ , ചെറുത്തുതോല്പിച്ചതിന്റെ ഒട്ടനവധി അനുഭവകഥകൾ പറയാനുണ്ടായിരിക്കും . എന്തിനേറെ ഈ 2020 - ൽ മാനവ ജ നതയെ മുൾമുനയിൽ നിർത്തിയ , ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് എന്ന ക്രൂരകൊലപാതകി നമ്മുടെയും മനസ്സിൽ ആശങ്കയുടെ നങ്കൂരമിടുന്നു . 2019 ഡിസംബറി...